Advertisements
|
ഫ്രീഡ്രിഷ് മെര്‍സ് ജര്‍മനിയുടെ ചാന്‍സലറായി അധികാരമേറ്റു
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ഫ്രെഡറിക് മെര്‍സ് ഫെഡറല്‍ ചാന്‍സലറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരുമാരുമാണ് സ്ഥാനമേറ്റത്.
പാര്‍ലമെന്റ് പ്രസിഡന്റ്/സ്പീക്കര്‍ ജൂലിയ ഗ്ളോക്ക്നറുടെ മുമ്പാകെയാണ് എല്ലാവരും സത്യപതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജര്‍മന്‍ ഭരണഘടനയുടെ 63ാം വകുപ്പ് സെക്ഷന്‍ 2 പ്രകാരം പാര്‍ലമെന്റില്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ട് സ്ഥാനം ഏറ്റെടുക്കുന്നതായി സ്പീക്കര്‍ മുമ്പാകെ അറിയിച്ചശേഷം മെര്‍സ് ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്ററന്‍മയറുടെ ബര്‍ലിനിലെ ഓഫീസിലെത്തി പ്രസിന്റില്‍ നിന്നും നിയമന ഉത്തരവു വാങ്ങിയാണ് മെര്‍സ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. സത്യപ്രതിജ്ഞയ്ക്കുശേഷം മന്തിമാരെ നയമിച്ചുകൊണ്ടുള്ള ഉത്തരവും പ്രസിഡന്റ് കൈമാറി.
ആദ്യം, ഫ്രെഡറിക് മെര്‍സ് ചാന്‍സലറായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന്, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം നാല് മന്ത്രിമാര്‍ ദൈവനാമത്തില്‍ അല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
അടുത്ത നാല് വര്‍ഷത്തേക്ക്, സിഡിയു, സിഎസ്യു, എസ്പിഡി എന്നിവയുടെ സഖ്യമായിരിക്കും ഫെഡറല്‍ റിപ്പബ്ളിക്കിനെ ഭരിക്കുക. സിഡിയുവിനും എസ്പിഡിക്കും ഏഴ് മന്ത്രിമാര്‍ വീതവും സിഎസ്യുവിന് മൂന്ന് മന്ത്രിമാരുമുണ്ട്. എന്നിരുന്നാലും, സിഡിയു അയച്ച മന്ത്രിമാരില്‍ ഒരാള്‍ പാര്‍ട്ടി അംഗം പോലുമല്ല എന്നതും ശ്രദ്ധേയം.
പുതിയ ഫെഡറല്‍ ഗവണ്‍മെന്റിലെ മന്ത്രിമാര്‍ ഇവര്‍
ലാര്‍സ് ക്ളിങ്ബെയ്ല്‍ (എസ്പിഡി), 47 വയസ്സ്, ഫെഡറല്‍ ധനകാര്യ മന്ത്രി, വൈസ് ചാന്‍സലര്‍,ബാര്‍ബല്‍ ബാസ് (എസ്പിഡി), 57 വയസ്സ്, ഫെഡറല്‍ തൊഴില്‍, സാമൂഹിക കാര്യ മന്ത്രി,ബോറിസ് പിസ്റേറാറിയസ് (എസ്പിഡി), 65 വയസ്സ്, ഫെഡറല്‍ പ്രതിരോധ മന്ത്രി,വെറീന ഹുബെര്‍ട്സ് (എസ്പിഡി), 37 വയസ്സ്, ഭവന, നഗരവികസന, നിര്‍മ്മാണ വകുപ്പുകളുടെ ഫെഡറല്‍ മന്ത്രി,ഡോ. സ്റെറഫാനി ഹുബിഗ് (എസ്പിഡി ), 56 വയസ്സ്, ഫെഡറല്‍ നീതിന്യായ, ഉപഭോക്തൃ സംരക്ഷണ മന്ത്രി,
റീം അലബാലി~റഡോവന്‍ (എസ്പിഡി ), 35, സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള ഫെഡറല്‍ മന്ത്രി,
കാര്‍സ്ററണ്‍ ഷ്നൈഡര്‍ (എസ്പിഡി ), 49 വയസ്സ്, പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണം, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ എന്നിവയുടെ ഫെഡറല്‍ മന്ത്രി,
ജോഹാന്‍ വാഡെഫുള്‍ (സിഡിയു), 62 വയസ്സ്, ഫെഡറല്‍ വിദേശകാര്യ മന്ത്രി,
തോര്‍സ്ററണ്‍ ഫ്രെയ് (സിഡിയു), 51, ഫെഡറല്‍ പ്രത്യേകകാര്യ മന്ത്രിയും ഫെഡറല്‍ ചാന്‍സലറി മേധാവി,
കരിന്‍ പ്രിയന്‍ (സിഡിയു), 59, വിദ്യാഭ്യാസം, കുടുംബം, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിവയുടെ ഫെഡറല്‍ മന്ത്രി, കാതറീന റൈഷ് (സിഡിയു), 51, സാമ്പത്തിക കാര്യങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും ഫെഡറല്‍ മന്ത്രി,
പാട്രിക് ഷ്നൈഡര്‍ (സിഡിയു), 57, ഫെഡറല്‍ ഗതാഗത മന്ത്രി,
നീന വാര്‍കെന്‍ (സിഡിയു), 45, ഫെഡറല്‍ ആരോഗ്യ മന്ത്രി,ഡോ. കാര്‍സ്ററണ്‍ വൈല്‍ഡ്ബെര്‍ഗര്‍ (സ്വതന്ത്രന്‍), 55, ഡിജിറ്റല്‍, സംസ്ഥാന ആധുനികവല്‍ക്കരണത്തിനുള്ള ഫെഡറല്‍ മന്ത്രി,അലക്സാണ്ടര്‍ ഡോബ്രിന്‍ഡ് (സിഎസ്യു), 54, ഫെഡറല്‍ ആഭ്യന്തര മന്ത്രി,ഡൊറോത്തി ബാര്‍ (സിഎസ്യു), 47, ഫെഡറല്‍ ഗവേഷണ, സാങ്കേതികവിദ്യ, ബഹിരാകാശ മന്ത്രി,അലോയിസ് റെയ്നര്‍ (സിഎസ്യു), 60, ഭക്ഷ്യ, കൃഷി, ആഭ്യന്തര വകുപ്പുകളുടെ ഫെഡറല്‍ മന്ത്രി.
ജര്‍മ്മനിയുടെ പുതിയ ചാന്‍സലര്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഹൃദ്യമായ അഭിനന്ദനങ്ങള്‍' അര്‍പ്പിച്ചു.
"ഇന്ത്യ~ജര്‍മ്മനി തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ഉറപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍" താന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ എഴുതി.
ഇരു രാജ്യങ്ങളുടെയും "ശക്തമായ പങ്കാളിത്തം ആഗോള നന്മയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശക്തമായ അടിത്തറയായി വര്‍ത്തിക്കുമെന്ന്" എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി വിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം പുതിയ ജര്‍മ്മന്‍ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ട മെര്‍സിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ അഭിനന്ദിച്ചു.
ചൊവ്വാഴ്ച രാവിലെ, ജര്‍മന്‍ പാര്‍ലമെന്റില്‍ ബുണ്ടെസ്ററാഗില്‍ നടന്ന ചാന്‍സലര്‍ തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ സിഡിയു നേതാവ് ഫ്രെഡറിക് മെര്‍സ് ചരിഥ്രതപരമായി പരാജയപ്പെട്ടുവെങ്കിലും ഉച്ചകഴിഞ്ഞ് 3,15 ന് പാര്‍ലമെന്റ് വീണ്ടും സമ്മേളിച്ച് ആവശ്യമായ ഭൂരിപക്ഷ വോട്ടുകള്‍ നേടുന്നതില്‍ അദ്ദേഹം വിജയിച്ചു. രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ 325 അംഗങ്ങളുടെ പിന്തുണയോടെയാണ് മെര്‍സ് വിജയിച്ചത്. രഹസ്യബലറ്റിലടെയുള്ള വോട്ടെടുപ്പായതിനാല്‍ മെര്‍സ് സഖ്യത്തിലെ ആരാണ് കൂറുമാറിയതെന്ന് വ്യക്തമല്ല.
ആദ്യ തിരഞ്ഞെടുപ്പില്‍ മെര്‍സിന് ഭൂരിപക്ഷത്തിന് ആറ് വോട്ടുകള്‍ കുറവായത് ഒരു ചരിത്ര പരാജയം ആയെങ്കിലും എസ്പിഡിയും യൂണിയനും അവരുടെ എംപിമാരെ പാര്‍ലമെന്ററി ഗ്രൂപ്പ് മീറ്റിംഗുകളിലേക്ക് വളരെ പെട്ടെന്ന് വിളിക്കുകയും പാര്‍ലമെന്റിന്റെ പ്ളീനറി സെഷനില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഉച്ചകഴിഞ്ഞ് 3:15 ന് ആരംഭിക്കുകയായിരുന്നു.
രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ഫ്രെഡറിക് മെര്‍സ് ജര്‍മ്മനിയുടെ പത്താമത്തെ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ 21 ാമത്തെ പാര്‍ലമെന്റാണ് ഇപ്പോള്‍ നിലവില്‍ വന്നിരിയ്ക്കുന്നത് ഭരണഘടനയുടെ 63 ാം വകുപ്പു പ്രകാരമാണ് ചാന്‍സലര്‍ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത്.
ഇത്തവണ ആകെയുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം 630 ആണ്. ഇതില്‍ സിഡിയു സിഎസ്യു കക്ഷികള്‍ക്ക് 208 അംഗങ്ങളും എസ്പിഡിയ്ക്ക് 120 അംഗങ്ങളുമാണുള്ളത്. സര്‍ക്കാര്‍ സഖ്യത്തിന് ആകെയുള്ള 328 അംഗങ്ങളില്‍ 325 വോട്ടുകളുടെ പിന്‍ബലം മെര്‍സിനുണ്ടായി. കേവല ഭൂരിപക്ഷത്തിന് 316 അംഗസംഖ്യയാണ് വേണ്ടിയിരുന്നത്. അതേസമയം രണ്ടാം റൗണ്ട് വോട്ടെടുപ്പിനുള്ള സമയപരിധി ചുരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി, യൂണിയന്‍ ഇടതുപക്ഷത്തിന്റെ വോട്ടുകളെയും ആശ്രയിച്ചു എന്നും പറയുന്നുണ്ട്.എന്തായാലും തകര്‍ന്നുതരിപ്പണമായി നില്‍ക്കുന്ന ജര്‍മനിയുടെ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് മെര്‍സ് ആദ്യപ്രസംഗത്തില്‍ തന്നെ വ്യക്തമാക്കി.
ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) നേതാവും 69 കാരനുമായ ഫ്രീഡ്റിഷ് മേര്‍സ് തന്റെ പരിഷ്കാരങ്ങളിലൂടെ ജര്‍മനിയെ മുന്നോട്ടു നയിക്കുമെന്ന് വ്യക്തമാക്കി. പാര്‍ട്ടിയിലെ തഴക്കം നേടിയവരായ തന്നോടടുപ്പമുള്ളവരെയാണ് പുതിയ മന്ത്രിസഭയുടെ ഭാഗമാക്കിയത്. ഭൂരിഭാഗവും പുതുമുഖങ്ങളുമാണ്.നിലവിലെ മന്ത്രിസഭയിലുള്ള പ്രതിരോധമന്ത്രി എസ്്പിഡിയംഗം ബോറിസ് പിസ്റേറാറിയസ് തുടരും.
കോര്‍പ്പറേറ്റ് അഭിഭാഷകനും ജഡ്ജിയുമായിരുന്ന ഫ്രീഡ്റിഷ് മേര്‍സ് 1980 മുതല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. മുന്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെ മുഖ്യ എതിരാളിയായിപാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്തുപോയിരുന്നു. എങ്കിലും മെര്‍ക്കല്‍ രാഷ്ട്രീയത്തില്‍ നിന്നു വിടപറഞ്ഞപ്പോള്‍ വലിയൊരു തിരിച്ചുവരവു നടത്തിയാണ് പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ച് ഇപ്പോള്‍ ചാന്‍സലറായിരിയ്ക്കുന്നത്. ചാന്‍സലറായി തെരഞ്ഞെടുപ്പടുന്നതു കാണാന്‍ 70 കാരിയായ അംഗല മെര്‍ക്കല്‍ പാര്‍ലമെന്റിന്റെ വിഐപി ഗാലറിയില്‍ ഉണ്ടായിരുന്നു.
പൈലറ്റ് ലൈസന്‍സുള്ള മെര്‍സ് വൈമാനികനും സ്വന്തമായി വിമാനവുമുണ്ട്. ജഡ്ജിയായ ഷാര്‍ലോട്ടെയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.സ്ഥാനമൊഴിഞ്ഞ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് മെര്‍സിനെ അഭിനന്ദിച്ചു. മെര്‍സിന്റെ കുടുംബവും വിഐപി ഗാലറിയില്‍ എല്ലാത്തിനും സാക്ഷ്യം വഹിച്ചിരുന്നു.
ചാന്‍സലറായി ചുമതലയേറ്റ ആദ്യ ദിവസങ്ങളില്‍ മെര്‍സ് ആസൂത്രണം ചെയ്തിരുന്ന എല്ലാ വിദേശ യാത്രകളും നടത്തുമെന്നറിയിച്ചു. ബുധനാഴ്ച, മെര്‍സ് ആദ്യം പാരീസിലേക്കും പിന്നീട് വാര്‍സോയിലേക്കും പറക്കും.
തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഫ്രെഡറിക് മെര്‍സിനെ "വന്‍ തോല്‍വിയിലേക്ക്" തള്ളിവിട്ടതായി ഗ്രീന്‍ പാര്‍ട്ടി രാഷ്ട്രീയക്കാരിയായ റെനേറ്റ് കുനാസ്ററ് കാണുന്നു. തെരഞ്ഞെടുപ്പ് പരാജയം "രാജ്യത്തിന് മുഴുവന്‍ ഒരു ഇടിമുഴക്കമായിരുന്നു" എന്ന് കുനാസ്ററ്പറഞ്ഞു.
യൂണിയന്‍ വിഭാഗത്തില്‍ എസ്പിഡിയോടുള്ള ദേഷ്യമാണ് ഇന്നത്തെ വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്.സിഡിയു, സിഎസ്യു പാര്‍ലമെന്ററി ഗ്രൂപ്പുകള്‍ അങ്ങേയറ്റം ആവേശത്തോടെ ആഗ്രഹിച്ചെങ്കിലും എസ്പിഡിക്കെതിരെയും പ്രതിരോധമുണ്ട്. വിമതര്‍ യൂണിയന്റെയും അതിന്റെ സഖ്യകക്ഷിയുടെയും നിരയിലാണെന്ന് സംശയിക്കുന്നു.
അതേസമയം ഓഹരി വിപണി തകര്‍ന്നുവെങ്കിലും ഫ്രെഡറിക് മെര്‍സ് ചാന്‍സലറായി തിരഞ്ഞെടുക്കപ്പെടാത്തതോടെ, ജര്‍മ്മന്‍ സ്റേറാക്ക് സൂചികയും (ഡാക്സ്) തിരിച്ചുകയറി.
സംഭവബഹുലമായ കാര്യങ്ങള്‍ നടന്നതിനുശേഷം ബവേറിയന്‍ മുഖ്യമന്ത്രിയും സര്‍ക്കാരിലെ കിംഗ് മേക്കറുമായ മാര്‍ക്കൂസ് സോഡറാണ് മാദ്ധ്യമക്കാരെ ആകര്‍ഷിച്ചത്. |
|
- dated 07 May 2025
|
|
Comments:
Keywords: Germany - Otta Nottathil - Friedrich_merz_ministry_sworn_in_germany Germany - Otta Nottathil - Friedrich_merz_ministry_sworn_in_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|